തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 25 പൈസ കുറഞ്ഞ് 95.02 രൂപ ആയി. കൊച്ചിയിൽ 93.19 ആണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നേരിയ തോതിൽ വില കൂടി. കൊല്ലത്ത് പെട്രോളിന് ലിറ്ററിന് 94.40 രൂപയാണ്. ഡീസൽ വിലയിലും നേരിയ കുറവുണ്ട്. തിരുവനന്തപുരത്ത് 90.08 ആണ് ഡീസല്‍ വില. കൊച്ചിയിലെ ഡീസൽ വില 88.36 ആണ്.
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് - petrol price reduce kerala news
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 25 പൈസ കുറഞ്ഞ് 95.02 രൂപയായി. കൊച്ചിയില്‍ 93.19 ആണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില.
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്
Last Updated : May 22, 2021, 10:21 AM IST