തിരുവനന്തപുരം:വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ കുരിശുമുട്ടത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു. സി എന്‍ ബൈജു, ജോണ്‍സണ്‍, എം അബ്ദുല്‍സലാം, ഗോഡ്വിന്‍, എല്‍സി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഷീറ്റിട്ട വീടുകളുടെ മേല്‍ക്കൂര പറന്നുപോവുകയും വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണ് വീട് തകരുകയും ചെയ്‌തു. കുടുംബാംഗങ്ങളെ പ്രദേശത്തെ ഗ്രന്ഥശാല, അംഗന്‍വാടി എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കാട്ടാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തലസ്ഥാനത്ത് മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു - വിളവൂര്‍ക്കലില്‍ മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു
കുരിശുമുട്ടത്താണ് അപകടം. സി എന്‍ ബൈജു, ജോണ്‍സണ്‍, എം അബ്ദുല്‍സലാം, ഗോഡ്വിന്‍, എല്‍സി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്
മരങ്ങള്‍ കടപുഴകി വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു
പ്രദേശത്ത് തകര്‍ന്ന അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ കെഎസ് ഇ ബി അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി അനില്‍കുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ ശകുന്തളകുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Last Updated : Aug 10, 2019, 8:12 PM IST