തിരുവനന്തപുരം:സംസ്ഥാനത്തെആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു. ഇതോടെ കൊവിഡ് വെല്ലുവിളികൾക്കിടയിലും അഭിമാനമായി മാറുകയാണ് സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ 80 സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂന്ന ജില്ലാ ആശുപത്രികൾ നാല് താലൂക്ക് ആശുപത്രികൾ അഞ്ച് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ ആറ് അർബൻ പ്രൈമറി ഹെൽത്ത് സെൻറർ, 62 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
സംസ്ഥാനത്തെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം - ആരോഗ്യ സ്ഥാപനങ്ങൾ
സംസ്ഥാനത്തെ 80 സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. മൂന്ന് ജില്ലാ ആശുപത്രികൾ നാല് താലൂക്ക് ആശുപത്രികൾ അഞ്ച് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ ആറ് അർബൻ പ്രൈമറി ഹെൽത്ത് സെൻറർ, 62 കുടുംബാരോഗ്യ കേന്ദ്രങ്ങളുമാണ് പട്ടികയിലിടം നേടിയത്
സർവീസ് പ്രൊവിഷൻ, പേഷ്യന്‍റ് റൈറ്റ്, ക്ലീനിക്കൽ സർവീസ്, ക്വാളിറ്റി മാനേജ്മെന്‍റ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായി 6500 ചെക്ക് പോയിന്‍റുകൾ വിലയിരുത്തിയാണ് ഈ അംഗീകാരം നൽകുന്നത്. കണ്ണൂർ മാട്ടൂൽ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം വാഴൂർ കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂർ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യകേന്ദ്രം എന്നിവയാണ് അംഗീകാരം നേടിയ ആശുപത്രികൾ.
അംഗീകാരം ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ടു ലക്ഷം രൂപയും മറ്റ് ആശുപത്രികളിലെ ഒരു കിടക്കയ്ക്ക് പതിനായിരം രൂപ വീതവും വാർഷിക ഇൻസെൻ്റീവായി ലഭിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കൈനീട്ടം ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികൾക്കാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികൾക്കാണ്.