തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപന തോതില്‍ വലിയ വര്‍ധന.ശനിയാഴ്‌ച 1544 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് 11.39 ശതമാനമാണ് ടിപിആര്‍. 4 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
എറണാകുളത്താണ് കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 481 കേസുകളാണ് ഇന്ന് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.