തിരുവനന്തപുരം: സംസ്ഥാനത്ത് 12,456 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,03,567 ആയി. 28,43,909 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 13,640 ആയി.
രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍കോട് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 1591, തൃശൂര്‍ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട് 687, കൊല്ലം 1088, കോഴിക്കോട് 1064, ആലപ്പുഴ 728, കാസര്‍കോട് 673, കണ്ണൂര്‍ 603, കോട്ടയം 554, പത്തനംതിട്ട 399, വയനാട് 316, ഇടുക്കി 261.