കൊവിഡില്‍ റെക്കോര്‍ഡ് വര്‍ധന; 1420 പുതിയ രോഗികള്‍, 1715 രോഗമുക്തര്‍
17:30 August 08
നാല് മരണങ്ങളും സ്ഥിരീകരിച്ചു. 1216 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം : സംസ്ഥാനത്ത് 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 1715 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമാണിന്ന്. നാല് മരണങ്ങളും സ്ഥിരീകരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41), കോഴിക്കോട് വെള്ളിവളങ്ങര സ്വദേശി സുലൈഖ (63), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ചെല്ലപ്പൻ (60) ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമൻ (84) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
1216 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. 92 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശത്ത് നിന്നും 108 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകള്‍ പരിശോധിച്ചു.
തിരുവനന്തപുരം 485 (435 സമ്പര്‍ക്കത്തിലൂടെ), കോഴിക്കോട് (173), ആലപ്പുഴ (169), മലപ്പുറം (114), എറണാകുളം (101), കാസര്‍കോട് (73), തൃശൂര്‍ (64), കണ്ണൂര്‍ (57), കൊല്ലം (41), ഇടുക്കി (41), പാലക്കാട് (39) പത്തനംതിട്ട (38), കോട്ടയം (15), വയനാട് (10) എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്