തിരുവനന്തപുരം: സംസ്ഥാനത്ത് 1195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1234 പേര് രോഗമുക്തി നേടി. ഏഴ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 79 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് വിദേശത്തുനിന്നും 125 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു.
സംസ്ഥാനത്ത് 1195 പേര്‍ക്ക് കൂടി കൊവിഡ് - കേരള കൊവിഡ് വാര്‍ത്തകള്‍
17:34 August 05
1234 പേര് രോഗമുക്തി നേടി. ഏഴ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് മൂന്ന് കൊവിഡ് മരണങ്ങള് ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), ഫറോഖ് സ്വദേശി പ്രഭാകരൻ (73), കക്കട്ട് സ്വദേശി മരക്കാര്‍ കുട്ടി (70) എന്നിവരാണ് മരിച്ച കോഴിക്കോട് സ്വദേശികള്‍. കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ (59), കാസര്‍കോട് ഉടുമ്പത്തല സ്വദേശി ഹസൈന റാജി (76), എറണാകുളം തൃക്കാക്കര സ്വദേശി ജോര്‍ജ് ദേവസി (83) എന്നിവരുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
തിരുവനന്തപുരം (274), മലപ്പുറം (167), കാസര്‍കോട് (128), എറണാകുളം (120), ആലപ്പുഴ (108), തൃശൂര്‍ (86), കണ്ണൂര്‍ (61), കോട്ടയം (51), കോഴിക്കോട് (39), പാലക്കാട് (41), ഇടുക്കി (39), പത്തനംതിട്ട (37), കൊല്ലം (30), വയനാട് (14) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം (528), കൊല്ലം (49), പത്തനംതിട്ട (46), ആലപ്പുഴ (60), കോട്ടയം (47), ഇടുക്കി (58), എറണാകുളം (35), തൃശൂര്‍ (51), പാലക്കാട് (13), മലപ്പുറം (77), കോഴിക്കോട് (72), വയനാട് (40), കണ്ണൂര്‍ (53) കാസര്‍കോട് (105) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 11,167 പേര് ആശുപത്രികളിലാണ്. 1444 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ അയച്ച 4,17,939 സാമ്പിളുകളില്‍ 6,444 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 515 ആയി.