തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 679 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. രോഗം ബാധിച്ച 20896 പേരില്‍ 10091 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. 122 പേര്‍ വിദേശത്ത് നിന്നും 96 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
20,000 കടന്ന് കൊവിഡ് രോഗികൾ: ആശങ്കയോടെ കേരളം: മരണം 67
17:43 July 28
ഇന്ന് 1167 പുതിയ രോഗികളും നാല് പുതിയ മരണവും. ആകെ രോഗബാധിതർ 20896, 10091 പേര്‍ ചികിത്സയില്‍, 67 മരണം
നാല് മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്‌ദു റഹ്‌മാൻ (70), ആലപ്പുഴ സ്വദേശി സൈനുദ്ദീൻ (65), തിരുവനന്തപുരം സ്വദേശി സെല്‍വമണി (65) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി.
തിരുവനന്തപുരം (227), കോട്ടയം (118), മലപ്പുറം (112), തൃശൂര്‍ (109), കൊല്ലം (95), പാലക്കാട് (86), ആലപ്പുഴ (84), എറണാകുളം (70), കോഴിക്കോട് (67), പത്തനംതിട്ട (63), വയനാട് (53), കണ്ണൂര്‍ (43), കാസര്‍കോട് (38), ഇടുക്കി (7) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കോഴിക്കോട് ജില്ലയിലെ ചെക്കിയാട് കല്യാണത്തില്‍ പങ്കെടുത്ത 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം (170), കൊല്ലം (70), പത്തനംതിട്ട (28), ആലപ്പുഴ (80), കോട്ടയം (20), ഇടുക്കി (27), എറണാകുളം (83), തൃശൂര്‍ (45), പാലക്കാട് (40), മലപ്പുറം (34), കോഴിക്കോട് (13) വയനാട് (13), കണ്ണൂര്‍ (15), കാസര്‍കോട് (36) എന്നിവിടങ്ങളിലാണ് രോഗമുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19140 സാമ്പിളുകള്‍ പരിശോധിച്ചു. 1167 ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150716 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 362210 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 6596 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 486 ആയി.