കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം

covid today  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം

By

Published : Jul 23, 2020, 6:03 PM IST

Updated : Jul 23, 2020, 7:53 PM IST

17:49 July 23

798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്‌ ബാധിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. 432 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയി 16110 ആയി. ഇതില്‍ 9458 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തു. രോഗം ബാധിച്ചവരില്‍ 104 പേര്‍ വിദേശത്തുനിന്നും 115 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.  798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്‌ ബാധിച്ചിരിക്കുന്നത്. ഇതില്‍ 65 പേരുടെ ഉറവിടം വ്യക്തമല്ല.  

കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (57), മൂവാറ്റുപുഴ വടക്കത്താനം സ്വദേശി ലക്ഷ്‌മി കുഞ്ഞന്‍പിള്ള (79), പാറശാല നഞ്ചൻകുഴി സ്വദേശി രവീന്ദ്രൻ (73), കൊല്ലം കെഎസ്‌പുരം സ്വദേശി റഹിയാനത്ത് (58), കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദൻ (60) എന്നിവരാണ് മരിച്ചത്.  

തിരുവനന്തപുരം (222), കൊല്ലം (106), പത്തനംതിട്ട (27), ഇടുക്കി (63), കോട്ടയം (80), ആലപ്പുഴ (82), എറണാകുളം (100), തൃശൂര്‍ (83), പാലക്കാട് (51), മലപ്പുറം (89), കോഴിക്കോട് (67), വയനാട് (10), കണ്ണൂര്‍ (51), കാസർകോട് (47) എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം (60), കൊല്ലം (31), ഇടുക്കി (22), കോട്ടയം (25), ആലപ്പുഴ (39), എറണാകുളം (95), തൃശൂര്‍ (21), പാലക്കാട് (45), മലപ്പുറം (30), കോഴിക്കോട് (16), വയനാട് (5), കണ്ണൂര്‍ (7), കാസർകോട് (36) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22433 സാമ്പിള്‍ പരിശോധിച്ചു. ആകെ അയച്ച 328940 സാമ്പിളുകളില്‍ 9159 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. ഇന്ന് 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 158117 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 9354 പേര്‍ ആശുപത്രിയിലാണ്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

Last Updated : Jul 23, 2020, 7:53 PM IST

ABOUT THE AUTHOR

...view details