സംസ്ഥാനത്ത് 272 പേര്‍ക്ക് കൂടി കൊവിഡ്; 68 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
17:25 July 07
സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിവസമാണിന്ന്.
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു. 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിവസമാണിന്ന്. ഇതില്‍ 15 പേര്‍ക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. 111 പേര്‍ ഇന്ന് രോഗമുക്തി നേടി. 157 പേര്‍ വിദേശത്തുനിന്നും പേര്‍ 38 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5894 ആയി. ഇതില്‍ 2411 പേര്‍ ചികിത്സയിലാണ്.
മലപ്പുറം (63), തിരുവനന്തപുരം (54), പാലക്കാട് (29), എറണാകുളം (21), കണ്ണൂര്‍ (19), ആലപ്പുഴ (18), കോഴിക്കോട് (15), കാസര്‍കോട് (13), പത്തനംതിട്ട (12), കൊല്ലം (11), തൃശൂര്‍ (10), കോട്ടയം (3), വയനാട് (3), ഇടുക്കി (1) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം (3), കൊല്ലം (6), പത്തനംതിട്ട (19), ആലപ്പുഴ (4), കോട്ടയം (1), ഇടുക്കി (1), എറണാകുളം (20), തൃശൂര്‍ (6), പാലക്കാട് (23), മലപ്പുറം (10), കോഴിക്കോട് (6), വയനാട് (3), കണ്ണൂര്‍ (9) എന്നിവിടങ്ങളിലാണ് രോഗമുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7516 സാമ്പിള്‍ പരിശോധിച്ചു. ആകെ 186576 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3034 പേര്‍ ആശുപത്രികളിലാണ്. 378 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 285968 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 5456 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇന്ന് 18 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.