ഏഴാം ദിനവും നൂറ് കടന്ന് കൊവിഡ് രോഗികള്‍; ഇന്ന് സ്ഥിരീകരിച്ചത് 123 പേര്‍ക്ക് - പിണറായി വിജയൻ
17:28 June 25
രോഗമുക്തി നേടിയത് 53 പേര്‍; സംസ്ഥാനത്ത് 113 ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ കണക്ക് നൂറ് കടക്കുന്നത്. 53 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നും 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ ആറ് പേര്‍ക്കും വൈറസ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3726 ആയി. ഇതില്‍ 1761 പേര്‍ ചികിത്സയിലാണ്.
പാലക്കാട് (24), ആലപ്പുഴ (18), പത്തനംതിട്ട (13), കൊല്ലം (13), എറണാകുളം (10), തൃശൂര്‍ (10), കണ്ണൂര്‍ (9), കോഴിക്കോട് (7), മലപ്പുറം (6), കാസര്‍കോട് (4), ഇടുക്കി (3) തിരുവനന്തപുരം (2), കോട്ടയം (2) വയനാട് (2) എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട (9), ആലപ്പുഴ (3), കോട്ടയം (2), ഇടുക്കി (2), എറണാകുളം (2), തൃശൂര്‍ (3), പാലക്കാട് (5), മലപ്പുറം (12), കോഴിക്കോട് (6), കണ്ണൂര്‍ (1), കാസര്‍കോട് (8) എന്നിവിടങ്ങളിലാണ് രോഗമുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5240 സാമ്പിളുകള്‍ പരിശോധിച്ചു. 159616 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളിലാണ്. 344 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 4182 ഫലങ്ങള്‍ വരാനുണ്ട്. അതേസമയം സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 113ആയി.