സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കൊവിഡ് - kerala covid update
17:52 June 11
62 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം:സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്‌ട്ര-20 ഡല്‍ഹി-7 തമിഴ്‌നാട്-4 കര്‍ണാടക-4 പശ്ചിമ ബംഗാള്‍-1 മധ്യപ്രദേശ്-1) വന്നവരാണ്. സമ്പര്‍ക്കം മൂലം 14 പേര്‍ക്കും ഇന്ന് വൈറസ് ബാധിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ നാല് പേര്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. തൃശൂര്‍ വെയര്‍ ഹൗസിലെ ചുമട്ട് തൊഴിലാളികളായ നാല് പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2244 ആയി. ഇതില്‍ 1258 പേര്‍ ചികിത്സയിലാണ്.
തൃശൂര്‍ (25), പാലക്കാട് (13), മലപ്പുറം (10), കാസര്‍കോട് (10), കൊല്ലം (8), കണ്ണൂര്‍ (7), പത്തനംതിട്ട (5), എറണാകുളം (2), കോട്ടയം (2), കോഴിക്കോട് (1) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം (2), എറണാകുളം(6), തൃശൂര്‍ (7), പാലക്കാട് (13), മലപ്പുറം (2), കോഴിക്കോട് (3), കണ്ണൂര്‍ (8), കാസര്‍കോട് (5) എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം ഭേദമായത്. 218949 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1922 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 233 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 103757 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 22873 സാമ്പിളുകളുടെ ഫലം വരാനുണ്ട്.