കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 65 പേര്‍ക്ക് കൂടി കൊവിഡ് - kerala covid update

kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് 65 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 10, 2020, 5:56 PM IST

Updated : Jun 10, 2020, 7:52 PM IST

17:43 June 10

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1238 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒമ്പത് പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏഴ്‌ പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ആറ് പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഏഴാം തിയതി തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന്‍ (87) എന്നയാളുടെ പരിശോധനാഫലം പോസിറ്റീവായി. ഇദ്ദേഹത്തിന്‍റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍.ഐ.വി ആലപ്പുഴയില്‍ അയച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.  1238 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാന്‍ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി - 3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് - 1) വന്നതാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഏഴ്‌ പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ആറ് പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള നാല് പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര്‍ വീടുകളിലും 1844 പേര്‍ ആശുപത്രികളിലുമാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 93,475 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇന്ന് പുതുതായി അഞ്ച് സ്ഥലങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 163 ആയി.

Last Updated : Jun 10, 2020, 7:52 PM IST

ABOUT THE AUTHOR

...view details