തിരുവനന്തപുരം:സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് (7) മലപ്പുറം (4) കണ്ണൂര്‍ (3) പത്തനംതിട്ട (2) തിരുവനന്തപുരം(2) തൃശൂര്‍ (2), കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 161 പേര്‍ ചികിത്സയിലാണ്. തൃശൂരില്‍ രണ്ട് പേര്‍ക്കും, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗമുക്തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും, തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ സ്വദേശിക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 74398 പേരാണ് സംസ്ഥാനത്ത് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്.
24 പേര്‍ക്ക് കൂടി കൊവിഡ് - kerala covid update latest news
24 പേര്‍ക്ക് കൂടി കൊവിഡ്
16:52 May 20
ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 161 പേര്‍ ചികിത്സയിലാണ്.
Last Updated : May 20, 2020, 8:05 PM IST