തിരുവനന്തപുരം: കിഫ്‌ബിയില്‍ വന്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നാലാം ബജറ്റ് പ്രഖ്യാപനം നടന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇരുപതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 54678 കോടി രൂപയുടെ പദ്ധതികളില്‍ 4500 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയെന്നും തോമസ് ഐസക്ക് അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കിഫ്‌ബിയിലെ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 4384 കോടിയുടെ കുടിവെള്ള പദ്ധതി കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ വികസനത്തിന് ആയിരം കോടി രൂപ അനുവദിച്ച ബജറ്റില്‍ സംസ്ഥാനത്താകെ 5000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. 43 കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് ബൈപ്പാസുകളും 53 കിലോമീറ്ററില്‍ 74 പാലങ്ങളും നിര്‍മിക്കും. ഇതുകൂടാതെ 20 ഫ്ലൈ ഓവറുകളുടെ നിര്‍മാണവും കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിഫ്‌ബിക്ക് 'വാരിക്കോരി'; 20,000 കോടിയുടെ പദ്ധതി പ്രഖ്യാപനം - kerala budget latest news
കിഫ്ബിക്ക് നടപ്പു സാമ്പത്തിക വര്‍ഷം വന്‍തുകയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്
കിഫ്‌ബിയില്‍ കഴിഞ്ഞ വര്‍ഷം 4500 കോടി ചിലവാക്കി
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ചുരുക്കത്തില്‍
- കോവളം മുതല്‍ ബേക്കല്‍ വരെ ജലപാത
- 2040 വരെ വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതി
- ദുർബലവിഭാഗങ്ങൾക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാകുന്ന കെ ഫോണ്‍ പദ്ധതി
- 57 ലക്ഷം ചതുരശ്രയടി സ്‌കൂള്‍ കെട്ടിടങ്ങളും സമ്പൂര്‍ണ ക്ലാസ് മുറി ഡിജിറ്റലൈസേഷനും
- 4.65 ലക്ഷം ചതുരശ്രയടി ഐടി കെട്ടിടങ്ങൾ
- 4 ലക്ഷം ചതുരശ്രയടി സാംസ്ക്കാരിക സ്ഥാപനങ്ങൾ
- ആശുപത്രികളില്‍ അത്യാധുനിക ഡയാലിസിസ് കാർഡിയോളജി, ഓങ്കോളജി സംവിധാനങ്ങളും ഉപകരണങ്ങളും
- ഗ്രീന്‍ ഫീല്‍ഡ് റെയില്‍പ്പാത
- കൊച്ചി മെട്രോ 3025 കോടി രൂപ ചിലവില്‍ വികസിപ്പിക്കും
- 682 കോടി രൂപ ചിലവില്‍ 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും പുതിയ ജെട്ടികളും നിര്‍മിക്കും
- ജല ഗതാഗതവകുപ്പിന് സോളാര്‍ ബോട്ടുകള്‍
- ഹരിത വാഹനങ്ങള്‍ സബ്‌സിഡി
Last Updated : Feb 7, 2020, 2:54 PM IST