കേരളം

kerala

ETV Bharat / city

കുട്ടിക്കവിതകൾ  നിറഞ്ഞ ബജറ്റ് അവതരണം

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കെ.സ്നേഹ എഴുതിയ "നേരം പുലരുകയും സൂര്യൻ സർവ്വ തേജസോടെ ഉദിക്കുകയും ചെയ്യുമെന്ന" കവിതയോടെയായിരുന്നു ബജറ്റ് അവതരണം ധനമന്ത്രി തുടങ്ങിയത്

kerala budget 2021  budget presentation by Thomas Isaac  poems in kerala budget  കുട്ടിക്കവിതൾ കൊണ്ട് നിറഞ്ഞൊരു ബജറ്റ് അവതരണം
കുട്ടിക്കവിതൾ കൊണ്ട് നിറഞ്ഞൊരു ബജറ്റ് അവതരണം

By

Published : Jan 15, 2021, 8:51 PM IST

തിരുവനന്തപുരം: കുട്ടിക്കവിതകളായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൻ്റെ സവിശേഷത. തുടക്കം മുതൽ ഒടുക്കം വരെ ബജറ്റ് പ്രസംഗത്തിന് കുട്ടികൾ എഴുതിയ കവിതകളായിരുന്നു കൂട്ട് . പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കെ.സ്നേഹ എഴുതിയ "നേരം പുലരുകയും സൂര്യൻ സർവ്വ തേജസോടെ ഉദിക്കുകയും ചെയ്യുമെന്ന" കവിതയോടെയായിരുന്നു തുടക്കം. കൊവിഡിനെതിരെ പൊരുതി വിജയിക്കും എന്ന പ്രതീക്ഷ പുലർത്തുന്നതായിരുന്നു കവിത. പിന്നീട് പ്രധാന പ്രഖ്യാപനങ്ങൾക്കും കുട്ടിക്കവിത മേമ്പൊടിയായി.

"മെല്ലെയെൻ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കട്ടെ, ഉയരട്ടെ അതിലൊരു മനോജ്ഞാമാം നവയുഗത്തിൻ്റെ ശംഖൊലി" എന്ന ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്കൂളിലെ വിദ്യർത്ഥി കെപി അമലിൻ്റെ കവിത ഉദ്ധരിച്ചാണ് മൂന്നേകാൽ മണിക്കൂർ നീണ്ട ബജറ്റ് ധനമന്ത്രി അവസാനിപ്പിച്ചത് . കൊവിഡ് കാലത്ത് കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്ഷര വൃക്ഷത്തിൽ നിന്നുള്ള കവിതകളാണ് ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തിൻ്റെ മുഖചിത്രം വരച്ചതും കുട്ടികൾ തന്നെ.

ABOUT THE AUTHOR

...view details