തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്ക് കരുതലുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് 2,629 കോടി രൂപ അനുവദിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് 500 കോടി രൂപ.
മെഡിക്കല്‍ ടെക്‌നോളജി കൺസോർഷ്യത്തിന് ഊന്നല്‍. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി കിഫ്‌ബി വഴി 100 കോടി രൂപ അനുവദിക്കും. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും. രോഗ പ്രതിരോധത്തിനും ഗവേഷണത്തിനും മുൻഗണന.
ആര്‍.സി.സി സംസ്ഥാന കാൻസര്‍ സെന്‍ററാവും: തലസ്ഥാനത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് കൊവിഡ് നേരിടുന്നതില്‍ വിജയമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ ധനമന്ത്രി അഭിനന്ദിച്ചു. തോന്നയ്ക്കല്‍ വൈറോളജി കേന്ദ്രത്തിന് 50 കോടി രൂപ വകയിരുത്തി.
കാൻസർ പ്രതിരോധത്തിനായി സ്റ്റേറ്റ് കാൻസർ കൺട്രോൾ സ്ട്രാറ്റജി വികസിപ്പിക്കും. ഇതിനായി സോഫ്‌റ്റ്‌വെയർ നിര്‍മിക്കും. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്‍ററായി വികസിപ്പിക്കും. കൊച്ചി കാൻസർ സെന്‍ററിന് 14.25 കോടി രൂപയും മലബാർ കാൻസർ സെന്‍ററിന് 28 കോടി രൂപയും അനുവദിച്ചു.
സാന്ത്വന പരിചരണത്തിനായി നൂതന കോഴ്‌സുകൾ ആരംഭിക്കും. ഇതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തി. പാലിയേറ്റിവ് കെയര്‍ പദ്ധതിയ്ക്ക് 5 കോടി രൂപ. മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായി 250.7 കോടി രൂപ അനുവദിച്ചു. ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് 30 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
Also read: 'വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും 2000 കോടി'