കേരളം

kerala

ETV Bharat / city

'ധരിച്ചിരിക്കുന്നത് കൈത്തറി ഷർട്ട്, മന്ത്രി പി രാജീവ് പറയാൻ പറഞ്ഞു' ; സഭയിൽ ചിരി പടർത്തി ധനമന്ത്രി

ബജറ്റ് അവതരണത്തിനിടയിലെ ചിരിക്കാഴ്‌ച

By

Published : Mar 11, 2022, 12:53 PM IST

Updated : Mar 11, 2022, 4:05 PM IST

kerala budget 2022 kn balagopal on handloom
ധരിച്ചിരിക്കുന്നത് കൈത്തറി ഷർട്ട്, പറയുന്നത് മന്ത്രി പി. രാജീവ് പറഞ്ഞിട്ട്; സഭയിൽ ചിരി പടർത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: ബജറ്റില്‍ കൈത്തറി മേഖലയ്ക്കുള്ള പദ്ധതികൾ പ്രഖ്യാപിക്കവെ സഭയെ ചിരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് പ്രഖ്യാപനത്തിന് കൈത്തറി മേഖലയ്ക്ക് മാറ്റി വച്ച വിഹിതം സംബന്ധിച്ച പ്രഖ്യാപനത്തിനിടയിലാണ് സംഭവം.

'ധരിച്ചിരിക്കുന്നത് കൈത്തറി ഷർട്ട്, മന്ത്രി പി രാജീവ് പറയാൻ പറഞ്ഞു' ; സഭയിൽ ചിരി പടർത്തി ധനമന്ത്രി

Also read: ചരിത്രം കുറിച്ച് കെ.എൻ ബാലഗോപാല്‍: അവതരിപ്പിച്ചത് കേരളത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ്

താൻ ധരിച്ചിരിക്കുന്നത് കൈത്തറി വസ്ത്രമാണെന്നും, പ്രസംഗത്തിനിടയിൽ ഇത് പറയുന്നത് വ്യവസായ മന്ത്രി കൂടിയായ പി രാജീവ് ആവശ്യപ്പെട്ടിട്ടാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇത് അംഗങ്ങൾക്കിടയിൽ ചിരി പടർത്തി. കൈത്തറിക്ക് പ്രചാരണം നൽകുന്നതിനായാണ് ഇത് പറഞ്ഞത് എന്ന വിശദീകരണത്തോടെ ധനമന്ത്രി ബജറ്റ് പ്രസംഗം തുടർന്നു.

Last Updated : Mar 11, 2022, 4:05 PM IST

ABOUT THE AUTHOR

...view details