കേരളം

kerala

ETV Bharat / city

മന്ത്രി മണിക്ക് അഭിനന്ദനം; ഭരണപക്ഷത്തെ പരിഹസിച്ച് ചെന്നിത്തല; അസഹിഷ്‌ണുതയെന്ന് മന്ത്രി

എളിയവനായ തന്നെ അഭിനന്ദിക്കുന്നതിൽ പ്രതിപക്ഷ നേതാവിന് അസഹിഷ്ണുതയാണ്. സത്യം സത്യമായി കാണുന്നമെന്നും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി എംഎം മണി നിയമസഭയില്‍ പറഞ്ഞു.

kerala assembly question_hour  kerala assembly news  mm mani news  കേരള അസംബ്ലി  എംഎം മണി  കേരള സര്‍ക്കാര്‍
മന്ത്രി മണിയെ അഭിനന്ദിച്ച ഭരണപക്ഷത്തെ പരിഹസിച്ച് ചെന്നിത്തല; പ്രതിപക്ഷ നോതാവിന് അസഹിഷ്‌ണുതയെന്ന് മന്ത്രി

By

Published : Mar 3, 2020, 12:46 PM IST

തിരുവനന്തപുരം :ഊർജ വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് ചോദ്യോത്തരവേളയിൽ മന്ത്രി എം.എം മണിക്ക് ഭരണപക്ഷ എം.എൽ.എ മാരുടെ പ്രശംസ. മന്ത്രിയെ അഭിനന്ദിക്കാൻ ഭരണപക്ഷ അംഗങ്ങള്‍ക്ക് വിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. എളിയവനായ തന്നെ അഭിനന്ദിക്കുന്നതിൽ പ്രതിപക്ഷ നേതാവിന് അസഹിഷ്ണുതയെന്ന മന്ത്രിയുടെ മറുപടി സഭയിൽ ചിരി പടർത്തി. ഊർജ രംഗത്തെ കാര്യക്ഷമത സംബന്ധിച്ച ചോദ്യങ്ങളോടെയാണ് ഇന്ന് നിയമസഭ ആരംഭിച്ചത്. തടസരഹിതമായ വൈദ്യുതി വിതരണം, വകുപ്പിലെ സേവനങ്ങളുടെ ഗുണമേന്മ, സമ്പൂർണ വൈദ്യുതീകരണം അങ്ങനെ വൈദ്യുത വകുപ്പിനെയും മന്ത്രിയെയും അകമഴിഞ്ഞ് പ്രശംസിച്ചാണ് ഭരണപക്ഷ എം.എൽ.എമാർ ചോദ്യങ്ങൾ ഉന്നയിച്ചത്.

ഭരണപക്ഷത്തെ പരിഹസിച്ച് ചെന്നിത്തല

ഭരണപക്ഷ എം.എൽ.എമാരുടെ ചോദ്യങ്ങൾക്കു ശേഷം ഊഴം കാത്തിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിയെ അഭിനന്ദിക്കാൻ വിപ്പ് നൽകിയിരിക്കുകയാണെന്ന് പരിഹസിച്ചു.

പ്രതിപക്ഷ നോതാവിന് അസഹിഷ്‌ണുതയെന്ന് മന്ത്രി

എളിയവനായ തന്നെ അഭിനന്ദിക്കുന്നതിൽ പ്രതിപക്ഷ നേതാവിന് അസഹിഷ്ണുതയാണ്. സത്യം സത്യമായി കാണുന്നമെന്നും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രിയുടെ മറുപടി.

മന്ത്രിയോട് സ്‌നേഹം അറിയിച്ച് പിസി ജോര്‍ജ്

പ്രതിപക്ഷ പരിഹാസവും മന്ത്രിയുടെ മറുപടിയും കേട്ട പി.സി ജോർജ് അഭിനന്ദനത്തിൽ നിന്നും ബുദ്ധിപരമായി പിന്മാറി. മന്ത്രിയോട് നിറഞ്ഞ സ്നേഹം അറിയിക്കുന്നതായി പി.സി. ജോർജ് പറഞ്ഞു.

മന്ത്രിയെ അഭിനന്ദിച്ച് വീണ ജോര്‍ജ് എംഎല്‍എ

ABOUT THE AUTHOR

...view details