കേരളം

kerala

ETV Bharat / city

കാലാവസ്ഥ വ്യതിയാനം അതീവ ഗൗരവമായി കാണുന്നുവെന്ന് അടിയന്തരപ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി

പരിസ്ഥിതി പ്രശ്‌നങ്ങളും പ്രകൃതിദുരന്തങ്ങളും അടക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം  കാലാവസ്ഥ വ്യതിയാനം  പരിസ്ഥിതി പ്രശ്‌നങ്ങളും പ്രകൃതിദുരന്തങ്ങളും  അടിയന്തര പ്രമേയ നോട്ടീസ്  പി സി വിഷ്‌ണുനാഥ് വാർത്ത  Climate change in assembly news  Kerala assembly Climate change news  kerala assembly Opposition issues urgent motion notice  urgent motion notice kerala assembly news
കാലാവസ്ഥ വ്യതിയാനം; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

By

Published : Nov 10, 2021, 10:10 AM IST

Updated : Nov 10, 2021, 2:07 PM IST

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം അതീവ ഗൗരവമായി സർക്കാർ കാണുന്നുവെന്ന് മുഖ്യമന്ത്രി. ജനങ്ങളെ രക്ഷിക്കാൻ അടിയന്തരമായി ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് പ്രതിപക്ഷം.

'ദുരന്തമായി ദുരന്തനിവാരണ അതോറിറ്റി മാറി'

കാലാവസ്ഥ വ്യതിയാനത്തിന്‍റെ അപകടങ്ങൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പി സി വിഷ്‌ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കാലാവസ്ഥ ആക്ഷൻ പ്ലാൻ കരട് റിപ്പോർട്ട് 2018ൽ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടും അത് അംഗീകരിച്ച് കേന്ദ്രത്തിന് നൽകിയില്ലെന്നും ആക്ഷൻ പ്ലാൻ നടപ്പിലാക്കിയിരുന്നെങ്കിൽ പെട്ടിമുടി, കൂട്ടിക്കൽ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും പി സി വിഷ്‌ണുനാഥ് എംഎൽഎ വിമർശിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ദുരന്തനിവാരണ അതോറിറ്റി മാറിയെന്നും പി സി വിഷ്‌ണുനാഥ് ആരോപിച്ചു

വിഷയം സർക്കാർ ഗൗരവത്തോടെ കാണുന്നു

പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചില ശാസ്‌ത്രജ്ഞർ കേരളത്തിലെ തീരദേശ ജില്ലകളുടെ ചില ഭാഗങ്ങള്‍ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെയാണ് കേരള സര്‍ക്കാര്‍ കാണുന്നത്.

സാമ്പത്തികവളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പദ്ധതിയാണ് സര്‍ക്കാരിനുള്ളത്. ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ള നവകേരള നിര്‍മിതിയാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം. 2018ലും 2019ലും ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍ സര്‍ക്കാരിന്‍റെ ഏതോ നടപടികള്‍ കാരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അടിസ്ഥാനരഹിതം മാത്രമല്ല, അശാസ്‌ത്രീയവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ടതൊന്നും റീബിൽഡ് കേരള ചെയ്‌തില്ല. കാലാവസ്ഥ വ്യത്യയാനങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അടിയന്തര ആക്ഷൻ പ്ലാൻ വേണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം എന്ന് പറയുന്ന സർക്കാരാണ് സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇത് ശരിയായ സമീപനമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ALSO READ:മോൻസണ്‍ ബന്ധം: ഐ.ജി ലക്ഷ്‌മണയെ സസ്‌പെന്‍ഡ് ചെയ്‌തു

Last Updated : Nov 10, 2021, 2:07 PM IST

ABOUT THE AUTHOR

...view details