തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിലെ തൊണ്ടിമുതലുകൾ അന്വേഷണ സംഘത്തിന് തിരികെ നൽകി. ഫോറൻസിക് പരിശോധന പൂർത്തിയായതിനെ തുടർന്നാണ് സാധനങ്ങൾ തിരികെ അന്വേഷണ സംഘത്തിന് നൽകിയത്.
നിയമസഭ കൈയാങ്കളി; തൊണ്ടിമുതലുകൾ അന്വേഷണ സംഘത്തിന് കൈമാറി - തിരുവനന്തപുരം വാര്‍ത്തകള്‍
എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ തുടങ്ങി നിയമസഭയിൽ തകർന്ന സാധനങ്ങളാണ് മടക്കി നൽകിയത്.
എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ തുടങ്ങി നിയമസഭയിൽ തകർന്ന സാധനങ്ങളാണ് മടക്കി നൽകിയത്. കേസിൽ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി ജയരാജൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കൾ വിടുതൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ കോടതി വാദം ഈ മാസം 25 പരിഗണിക്കും. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞ് 2.5 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.