തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജികളിൽ സെപ്‌റ്റംബർ ആറിന് കോടതി വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന് ആവശ്യപ്പെട്ടും കൈയാങ്കളി കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ടുമാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നിയമസഭ കൈയാങ്കളി കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന ഹർജിയിൽ ഉത്തരവ് നാളെ - KERALA ASSEMBLY FIGHT CASE news
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നിയമസഭ കൈയാങ്കളി കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന് ഹർജിയിൽ ഉത്തരവ് നാളെ
രമേശ് ചെന്നിത്തലയെ കൂടാതെ ബിജെപി അനുകൂല അഭിഭാഷക സംഘടനയും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായി ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്.
READ MORE:നിയമസഭ കൈയാങ്കളി കേസ്; കക്ഷി ചേരാൻ ഹര്‍ജിയുമായി രമേശ് ചെന്നിത്തല