തിരുവനന്തപുരം: ഈദ് നമസ്ക്കാരം വീടുകളിൽ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവ്വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തു സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അഭ്യര്‍ഥിച്ചു.
'വ്രതകാലത്തെ കൊവിഡ് ജാഗ്രത പെരുന്നാൾ ദിനത്തിലും വേണം': മുഖ്യമന്ത്രി - CM
കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ വീട്ടിൽ തന്നെയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്:കേരളത്തില്‍ 43,529 പുതിയ കൊവിഡ് രോഗികള്‍; 95 മരണം
മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ടുമടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്‍റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്തു പകർന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷ വേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാൽ കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ വീട്ടിൽ തന്നെയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ റമദാൻ ആശംസകളും നേർന്നു.