തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീകാര്യം കട്ടേല സൗമ്യ ഭവനിൽ സത്യൻ ഡി (54)ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടന്ന കൊവിഡ് ടെസ്റ്റിൽ കൊവിഡ് പോസിറ്റിവായിരുന്നു.
കഴക്കൂട്ടത്ത് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു - ശ്രീകാര്യം
ശ്രീകാര്യം കട്ടേല സൗമ്യ ഭവനിൽ സത്യൻ ഡി (54)ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു.
കഴക്കൂട്ടത്ത് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാകാം കൊവിഡ് പകർന്നത് എന്നാണ് നിഗമനം. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നഗരസഭ അധികൃതർ ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ഷീബ റാണി, മക്കൾ: സൗമ്യ സത്യൻ, നിമ്യാസത്യൻ .ശാസ്താംകോണം ജംഗ്ഷനിൽ ബേക്കറികട നടത്തിവരുകയായിരുന്നു.