തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിലെ നിജസ്ഥിതി അന്വേഷിക്കാനാണ് സി.പി.ഐ പ്രതിനിധി സംഘം അട്ടപ്പാടി സന്ദർശിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
മാവോയിസ്റ്റ് കൊലപാതകം; സി.പി.ഐ പ്രതിനിധി സംഘം അട്ടപ്പാടിയില്‍
ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് നിയമ സഭയല്ല തീരുമാനിക്കേണ്ടതെന്ന് കാനം രാജേന്ദ്രന്.
മാവോയിസ്റ്റ് കൊലപാതകം
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടിൽ മാറ്റമില്ല .അത് അങ്ങനെ മാറ്റാൻ സാധിക്കില്ല. 1967 മുതൽ പാര്‍ട്ടിയുടെ നിലപാട് മാവോയിസ്റ്റ് വേട്ടക്ക് എതിരാണ്. ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് നിയമ സഭയല്ല തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു.
Last Updated : Nov 1, 2019, 3:53 PM IST