കേരളം

kerala

ETV Bharat / city

വേനല്‍ മഴയില്‍ കനത്ത നാശം: കല്ലിയൂരിലെ കര്‍ഷകര്‍ ദുരിതത്തില്‍ - വിളനാശം

ചെറിയ ശതമാനം കർഷകർ മാത്രമേ വിളകൾ ഇൻഷൂര്‍ ചെയ്തിട്ടുള്ളു. ഓണകൃഷി മഴ കൊണ്ടു പോകുമെന്ന ഭയത്തിലാണിവർ

Kalliyoore  farmers  distress  Heavy rains  വേനല്‍ മഴ  കല്ലിയൂര്‍  തിരുവനന്തപുരം  കല്ലിയൂരെ കര്‍ഷകര്‍  വിളനാശം  വിള നഷ്ടം
വേനല്‍ മഴയില്‍ കനത്ത നാശം: കല്ലിയൂരെ കര്‍ഷകര്‍ ദുരിതത്തില്‍

By

Published : May 27, 2020, 3:42 PM IST

Updated : May 27, 2020, 4:02 PM IST

തിരുവനന്തപുരം: വേനൽമഴയിലും കാറ്റിലും കനത്ത നഷ്ടം നേരിട്ട് കല്ലിയൂരിലെ കർഷകർ. ഇടവപ്പാതിയെത്തും മുമ്പേ വിളനാശം തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. ചെറിയ ശതമാനം കർഷകർ മാത്രമേ വിളകൾ ഇൻഷൂര്‍ ചെയ്തിട്ടുള്ളു. ഓണകൃഷി മഴ കൊണ്ടു പോകുമെന്ന ഭയത്തിലാണിവർ. വെള്ളായണിയിലെ പണ്ടാരക്കരി പാടശേഖരത്തിൽ വേനൽമഴയിൽ രണ്ടു കർഷകർക്കു മാത്രം നഷ്ടപ്പെട്ടത് നാലായിരത്തോളം വാഴകളാണ്.

വേനല്‍ മഴയില്‍ കനത്ത നാശം: കല്ലിയൂരെ കര്‍ഷകര്‍ ദുരിതത്തില്‍

വായ്പയെടുത്ത് നടത്തിയ കൃഷിയാണ് നശിച്ചത്. ഇതോടെ കർഷകർ ഓണമെത്തും മുമ്പ് കടത്തിലായി. വിളവിറക്കി മൂന്നു മാസത്തിനകം ഇൻഷൂർ ചെയ്യണം. ഇൻഷൂര്‍ ചെയ്യാത്ത വിള നശിച്ചാൽ സർക്കാർ നൽകുക തുച്ഛമായ ധനസഹായം മാത്രമാണ്. ഇക്കാര്യത്തിൽ കർഷകർക്ക് സർക്കാർ കൃത്യമായ അവബോധം നൽകേണ്ടതുണ്ടെന്നാണ് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കായി സംസ്ഥാനം സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Last Updated : May 27, 2020, 4:02 PM IST

ABOUT THE AUTHOR

...view details