സ്വര്‍ണക്കടത്ത് കേസില്‍ കെ. സുരേന്ദ്രന്‍റെ പ്രസ്‌താവന തള്ളി വി. മുരളീധരൻ - Muraleedharan
സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്‍റെ പങ്കിനെപ്പറ്റി തനിക്ക് അറിയില്ലെന്നും സ്‌പീക്കറുടെ ജാതകം നോക്കിയിട്ടില്ലെന്നും വി മുരളീധരന്‍
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്‌താവന തള്ളി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്‍റെ പങ്കിനെപ്പറ്റി തനിക്ക് അറിയില്ല. അത് പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. പാർട്ടി നേതാക്കൾ ആരുടെയെങ്കിലും പേര് പറയുന്നതിനെ പറ്റി തനിക്ക് അറിയില്ല. സ്‌പീക്കറുടെ ജാതകം നോക്കിയിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.