ഐ.ടി സെക്രട്ടറിയുടേത് സർക്കാരിന്‍റെ പങ്ക് മൂടിവക്കാനുള്ള ശ്രമമെന്ന് ബിജെപി - സ്പ്രിംഗ്ലർ ഇടപാട് ബിജെപി
ശിവശങ്കർ സെക്രട്ടറിയായ ശേഷം ഐ.ടി വകുപ്പിൽ നടന്ന എല്ലാ ഇടപാടുകളിലും അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: സ്പ്രിംഗ്ലർ ഇടപാട് ഉദ്യോഗസ്ഥ തലത്തിൽ ചെയ്‌താണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കരാറിൽ സർക്കാരിന്‍റെ പങ്ക് മൂടിവക്കാനാണ് ഐ.ടി സെക്രട്ടറി ശിവശങ്കർ ശ്രമിക്കുന്നത്. വിവേചനാധികാരത്തിലാണ് കരാർ ഉണ്ടാക്കിയതെന്ന ഐ.ടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണെന്നും ശിവശങ്കറിന്‍റെ പ്രവർത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കർ ഐ.ടി സെക്രട്ടറിയായ ശേഷം വകുപ്പിൽ നടന്ന എല്ലാ ഇടപാടുകളിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു