തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് - കെ സുധാകരൻ പോരിൽ കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെരുവുഗുണ്ടയുടെ ഭാഷയിലാണ് കെ സുധാകരന് സംസാരിക്കുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു.
കുറച്ചുദിവസമായി കെപിസിസി അധ്യക്ഷന്റെ വികട ഭാഷണം കേൾക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതിനെ പിന്തുണയ്ക്കില്ലെന്നും വിജയരാഘവന് പറഞ്ഞു. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചവരാണ് ഇതിന് മറുപടി പറയേണ്ടത്.