കേരളം

kerala

By

Published : Apr 7, 2022, 1:34 PM IST

ETV Bharat / city

'അച്ചടക്ക ലംഘനം അംഗീകരിക്കാനാകില്ല'; കെവി തോമസിനെതിരായ നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ സുധാകരന്‍

23-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചിരുന്നു

കെവി തോമസിനെതിരെ കെ സുധാകരന്‍  കെവി തോമസ് സിപിഎം സെമിനാർ കെ സുധാകരന്‍  കെവി തോമസിനെതിരെ നടപടി  k sudhakaran against kv thomas  kv thomas attend cpm seminar  congress leaders on kv thomas attend cpm seminar  action against kv thomas  കെവി തോമസ് അച്ചടക്ക ലംഘനം സുധാകരന്‍  കെവി തോമസിനെതിരെ വിഡി സതീശന്‍  23-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കെവി തോമസ്
'അച്ചടക്ക ലംഘനം അംഗീകരിക്കാനാകില്ല'; കെവി തോമസിനെതിരായ നടപടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന പ്രഖ്യാപിച്ച കെ.വി തോമസിനെതിരായ നടപടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സെമിനാറിൽ പങ്കെടുക്കരുതെന്ന് പാർട്ടി നേതാക്കൾക്കെല്ലാം നിർദേശം നൽകിയതാണ്. അച്ചടക്കം ലംഘിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.

നേതൃത്വവുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ.വി തോമസിനെതിരെ നടപടി ഉണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസനും വ്യക്തമാക്കി. പാർട്ടി നേതൃത്വം ഇക്കാര്യം ആലോചിച്ച് തീരുമാനിക്കും.

മുതിർന്ന നേതാവ് എന്നതുകൊണ്ട് എന്തിനും മുതിരുന്ന നേതാവ് എന്നർഥമില്ല. പാർട്ടിക്കുള്ളിൽ അച്ചടക്കം നിർബന്ധമാണ്. അതില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും എം.എം ഹസൻ വ്യക്തമാക്കി.

Also read: കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്

ABOUT THE AUTHOR

...view details