കേരളം

kerala

ETV Bharat / city

പ്രതിപക്ഷത്തെ റാസ്‌ക്കലെന്ന് വിളിച്ച് മന്ത്രി ജയരാജന്‍; സഭയില്‍ സംഘര്‍ഷം

സ്‌പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ ആവർത്തിച്ചുള്ള അഭ്യർഥനയെ തുടർന്ന് ഇരു വിഭാഗവും പിൻവാങ്ങി. രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പ്രതിപക്ഷത്തിന് ഉറപ്പു നൽകി

Jayarajan calls opposition as rascal  jayarajan news  kerala assembly  കേരള അസംബ്ലി  ജയരാജന്‍  റാസ്‌കല്‍
പ്രതിപക്ഷത്തെ റാസ്‌ക്കലെന്ന് വിളിച്ച് മന്ത്രി ജയരാജന്‍; സഭയില്‍ പ്രതിപക്ഷ സംഘര്‍ഷം

By

Published : Mar 3, 2020, 4:13 PM IST

തിരുവനന്തപുരം :അടിയന്തര പ്രമേയ നോട്ടീസിന്‍റെ ചർച്ചക്കിടെ മന്ത്രി ഇ പി.ജയരാജൻ റാസ്‌ക്കൽ എന്നു വിളിച്ചുവെന്ന പ്രതിപക്ഷാരോപണത്തെ തുടർന്ന് നിയമസഭ ബഹളത്തിൽ മുങ്ങി. പരസ്പരം പോർവിളികളുമായി ഭരണ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങിയതോടെ നിയമസഭ കൂട്ടയടിയുടെ വക്കിലേക്ക് നീങ്ങി. സ്പീക്കർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടത്തിയ അഭ്യർഥനയോടെയാണ് സംഘർഷം അയഞ്ഞത്.

പെരിയ കൊലക്കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സുപ്രീം കോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകരെ സർക്കാർ കൊണ്ടുവന്നുവെന്ന ഷാഫി പറമ്പിലിന്‍റെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ പിണറായി വിജയൻ മറുപടി നൽകവേയാണ് സഭ ബഹളത്തിൽ മുങ്ങിയത്. അഭിഭാഷകരുടെ ഫീസ് നൽകുന്നത് എ.കെ.ജി സെന്‍ററില്‍ നിന്നല്ലെന്നും സർക്കാർ ഖജനാവിൽ നിന്നാണെന്നുമുള്ള ഷാഫിയുടെ പരാമർശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ആരെങ്കിലും എന്തെങ്കിലും വിടുവായിത്തം പറഞ്ഞാൽ അത് ഏറ്റെടുത്ത് മറുപടി പറയുന്നതല്ല സർക്കാരിന്‍റെ ജോലിയെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. പിണറായിയുടെ 'വിടുവായത്ത' പരാമർശത്തിൽ പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഈ സമയം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ മന്ത്രി ഇ.പി ജയരാജൻ പ്രതിപക്ഷാംഗങ്ങളെ റാസ്‌ക്കല്‍ എന്ന് വിളിച്ചു. ഇതോടെ ഭരണ പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ നടുത്തളത്തിലിറങ്ങി.

സ്‌പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ ആവർത്തിച്ചുള്ള അഭ്യർഥനയെ തുടർന്ന് ഇരു വിഭാഗവും പിൻവാങ്ങിയെങ്കിലും വിടുവായിത്തം എന്ന പരാമർശം മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു. അതിനിടെ ജയരാജന്‍റെ പരാമർശം വി.ഡി.സതീശൻ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.

ABOUT THE AUTHOR

...view details