തിരുവനന്തപുരം: മന്ത്രിസ്ഥാനം വേണമെന്ന് എല്‍ജെഡിയുടെ (Cabinet berth) ആവശ്യം തള്ളി സിപിഎം. ഓരോ പാര്‍ട്ടിക്കും അവകാശ വാദങ്ങള്‍ (LJD stakes claim) ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഒന്നും പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ (Kodiyeri Balakrishnan) വ്യക്തമാക്കി. ജനതാ പാര്‍ട്ടികള്‍ (Janathaparty) ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി പറഞ്ഞു.
മന്ത്രിസ്ഥാനവും അര്‍ഹമായ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനവും ഇടതു മുന്നണിയില്‍ നിന്ന് നേടിയെടുക്കാന്‍ സംസ്ഥാന പ്രസിഡന്‍റ് പരാജയപ്പെട്ടുവെന്നാരോപിച്ച് എല്‍ജെഡിയില്‍ ഒരു വിഭാഗം (LJD Rebels) വിമര്‍ശനമുന്നയിച്ചിരുന്നു. ഈ കലാപം പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിന്‍റെ വക്കിലാണ്. ഷെയ്ക്ക് പി ഹാരിസ്, സുരേന്ദ്രന്‍ പിളള തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിമത യോഗവും ചേര്‍ന്നിരുന്നു.