കേരളം

kerala

ETV Bharat / city

അനധികൃത സ്വത്തുസമ്പാദന കേസ്; ടോമിൻ തച്ചങ്കരിക്കെതിരെ തുടരന്വേഷണം - വിജിലൻസ് കേസ്

അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തലുകൾ തെറ്റാണെന്നാരോപിച്ചാണ് തച്ചങ്കരി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

investigation against thachankari  tomin j thachankari  ടോമിൻ തച്ചങ്കരി  വിജിലൻസ് കേസ്  ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ്
അനധികൃത സ്വത്തുസമ്പാദന കേസ്; ടോമിൻ തച്ചങ്കരിക്കെതിരെ തുടരന്വേഷണം

By

Published : Jan 29, 2021, 5:29 PM IST

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിൽ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ ടോമിൻ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സർക്കാർ ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തലുകൾ തെറ്റാണെന്നാരോപിച്ചാണ് തച്ചങ്കരി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

തന്‍റെ വരുമാനം ശരിയായ രീതിയിലല്ല കണക്കു കൂട്ടിയതെന്നും വരുമാനത്തിന്‍റെ ഉറവിടം തെളിയിക്കുന്ന രേഖകൾ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ഭാര്യയുടെ വരുമാനവും സഹോദരങ്ങളും മാതാവും സമ്മാനിച്ചവയുടെ രേഖകളും ഉൾപ്പെടുത്തിയില്ലെന്നും തച്ചങ്കരി ആരോപിക്കുന്നു. അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശം തേടിയ ശേഷമാണ് തുടരന്വേഷണത്തിന് സർക്കാർ നിർദ്ദേശം നൽകിയത്. പ്രത്യേക സംഘം അന്വേഷിക്കാനാണ് വിജിലൻസ് ഡയറക്ടർക്കുള്ള നിർദേശം.

ABOUT THE AUTHOR

...view details