തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ ഐ.ജി തല അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപടലിനെ തുര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. നോർത്ത് സോൺ ഐ.ജി അശോക് യാദവിനാണ് അന്വേഷണ ചുമതല.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ഐ.ജി അന്വേഷിക്കും - മുഖ്യമന്ത്രി പിണറായി വിജയന്‍
വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഐ.ജി തലത്തിൽ അന്വേഷണം നടത്താൻ ഡി.ജി.പി നിർദേശം നൽകിയത്
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ഐ.ജി അന്വേഷിക്കും
പ്രാഥമികന്വേഷണത്തിനായി ഐ.ജി അശോക് യാദവ് പന്തീരാങ്കാവ് സ്റ്റേഷനിലെത്തി. വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ശക്തമായ വിമര്‍ശനമാണ് സി.പി.ഐയും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചത്.
Last Updated : Nov 2, 2019, 5:23 PM IST