കേരളം

kerala

ETV Bharat / city

26-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓൺലൈൻ റിസർവേഷൻ നാളെ മുതൽ - Iffk 2022

രാവിലെ 8 മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക.

Iffk online seat reservation  26-ാമത് രാജ്യാന്തര ചലച്ചിത്രമേള  ഐഎഫ്എഫ്കെ  ഐഎഫ്എഫ്കെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്‌ച മുതൽ  Iffk 2022  26TH EDITION OF IFFK 2022 TO BEGIN TOMORROW
26-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓൺലൈൻ റിസർവേഷൻ നാളെ മുതൽ

By

Published : Mar 17, 2022, 9:11 PM IST

തിരുവനന്തപുരം:26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സീറ്റ് റിസർവേഷൻ ഉദ്ഘാടന ദിവസമായ വെള്ളിയാഴ്‌ച (18.03.22) രാവിലെ 8 മണി മുതൽ ആരംഭിക്കും. ഓൺലൈനായി വേണം സീറ്റുകൾ രജിസ്റ്റർ ചെയ്യാൻ. രാവിലെ 8 മുതൽ സീറ്റുകൾ പൂർണമാകുന്നതു വരെയാണ് റിസർവേഷൻ അനുവദിക്കുക. ഇത്തവണ ഓഫ്‌ലൈൻ റിസർവേഷൻ ഉണ്ടായിരിക്കില്ല.

രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ സീറ്റുകൾ റിസർവ് ചെയ്യാം.

ALSO READ:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും; അനുരാഗ് കശ്യപ് മുഖ്യാതിഥി, 'രഹാന' ഉദ്‌ഘാടന ചിത്രം

നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. പ്രദർശനത്തിന് 24 മണിക്കൂർ മുമ്പു മുതൽ റിസർവേഷൻ ആരംഭിക്കും. കൂടാതെ പ്രദർശനത്തിന് 15 മിനിട്ടുകൾക്ക് മുൻപെങ്കിലും ഡെലിഗേറ്റുകൾ തിയേറ്ററിൽ പ്രവേശിച്ചിരിക്കണം.

ABOUT THE AUTHOR

...view details