കേരളം

kerala

ETV Bharat / city

ഐ.എഫ്.എഫ്.കെ ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതല്‍ - സംസ്ഥാന ചലച്ചിത്രോത്‌സവം

മുതിർന്ന പൗരൻമാർക്കാണ് രജിസ്ട്രേഷനിൽ മുൻഗണന. ചലച്ചിത്ര അക്കാദമിയുടെ മേഖലാ കേന്ദ്രങ്ങളിലും, തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലും രജിസ്‌ട്രേഷൻ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഐ.എഫ്.എഫ്.കെ ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതല്‍

By

Published : Nov 8, 2019, 7:54 AM IST

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുള്ള ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മേഖല കേന്ദ്രങ്ങളിലും തിരുവനന്തപുരം ടാഗോർ തിയേറ്ററിലും രജിസ്റ്റർ ചെയ്യാം. 1500 പാസുകളാണ് ഓഫ്‌ലൈനായി വിതരണം ചെയ്യുക. 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മുതിർന്ന പൗരൻമാർക്കാണ് രജിസ്ട്രേഷനിൽ മുൻഗണന. ഓൺലൈൻ രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങും.

ഡിസംബർ ആറാം തിയതി വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെ ഇരുപത്തിനാലാം അദ്ധ്യായത്തിന് തിരിതെളിക്കുന്നതോടെ ചലച്ചിത്രോത്സവത്തിന് തുടക്കമാകും. എട്ട് ദിവസങ്ങൾ നീളുന്ന ചലച്ചിത്രമാമാങ്കത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുമായി 180 ഓളം സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details