തിരുവനന്തപുരം:26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിത സംവിധായകർ. 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്.
IFFK 2022: രാജ്യാന്തര ചലച്ചിത്രമേള; മത്സര വിഭാഗത്തിൽ പകുതിയും വനിത സംവിധായകർ - koozhangal
താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ', കൃഷാന്ത് സംവിധാനം ചെയ്‌ത 'ആവാസ വ്യൂഹം' എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ.
താരാ രാമാനുജം സംവിധാനം ചെയ്ത 'നിഷിദ്ധോ', കൃഷാന്ത് സംവിധാനം ചെയ്‌ത 'ആവാസ വ്യൂഹം' എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. സ്‌പാനിഷ് ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്', നതാലി അൽവാരിസ് മീസെൻ സംവിധാനം ചെയ്ത 'ക്ലാരാ സോല', ക്രോയേഷ്യൻ ചിത്രം 'മ്യൂറീന', ദിന അമീർ സംവിധാനം ചെയ്ത 'യു റീസെമ്പിൾ മി', കമീലാ ആന്‍റിനിയുടെ 'യൂനി', 'കോസ്റ്റ ബ്രാവ ലെബനൻ' എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ ചിത്രങ്ങൾ.
വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴാങ്കൽ', കശ്‌മീരി ചിത്രം 'ഐ ആം നോട്ട് ദി റിവർ ഝലം' എന്നിവയും മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങളാണ്.