കേരളം

kerala

ETV Bharat / city

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു - adoor gopalakrishnan

യുട്ടേൺ ടു ദി നേച്ചർ ആണ് മേളയിലെ മികച്ച ചിത്രം

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു

By

Published : May 16, 2019, 9:02 PM IST

Updated : May 16, 2019, 11:00 PM IST


തിരുവനന്തപുരം : രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം. പ്ലസ്ടു വിദ്യാർഥിനി ദേവു കൃഷ്ണ സംവിധാനം ചെയ്ത യുട്ടേൺ ടു ദി നേച്ചർ ആണ് മികച്ച ചിത്രം. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു

കുട്ടികളെക്കൊണ്ട് സിനിമ എടുപ്പിച്ച് അവാർഡ് നൽകുന്നത് മോശം പ്രവണതയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ ചടങ്ങിൽ അഭിപ്രായപെട്ടു. കുട്ടികളെ നല്ല സിനിമ കാണാൻ ആണ് ഈ പ്രായത്തിൽ ശീലിപ്പിക്കേണ്ടത്. ഈ രംഗത്തെ വിദഗ്ധരുടെ സൃഷ്ടികൾ പരിചയപ്പെടാൻ അവസരമൊരുക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കെടിഡിസി ചെയർമാൻ എം വിജയകുമാർ ചലച്ചിത്ര പുരസ്കാരങ്ങളും അടൂർ ഗോപാലകൃഷ്ണൻ മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തു.

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു
Last Updated : May 16, 2019, 11:00 PM IST

ABOUT THE AUTHOR

...view details