തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് സമരക്കാർക്ക് ഹൈക്കോടതിയുടെ നിർദേശം. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്‌ട്‌സ് എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
അതേസമയം പന്തൽ പൊളിച്ചുനീക്കാനായി സമരക്കാർക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ തന്നെ അദാനിയുടെ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.