കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളം മഴ വാര്‍ത്ത  മഴ വാര്‍ത്ത  കേരളം മഴ  കനത്ത മഴ വാര്‍ത്ത  കനത്ത മഴ  ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  ഓറഞ്ച് അലര്‍ട്ട്  11 ജില്ല ഓറഞ്ച് അലര്‍ട്ട്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  മഴ മുന്നറിയിപ്പ് വാര്‍ത്ത  മഴ മുന്നറിയിപ്പ്  അതീവ ജാഗ്രത നിര്‍ദേശം വാര്‍ത്ത  അതീവ ജാഗ്രത നിര്‍ദേശം  heavy rainfall  kerala rain  rain updates  weather updates  orange alert  orange alert issued  11 districts orange alert  11 districts orange alert news
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Oct 20, 2021, 8:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഇന്ന് കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ കണ്ണൂർ, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്‌ച വരെ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

അതീവ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും റെഡ് അലർട്ടിൻ്റെ സാഹചര്യത്തിലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ തീരുമാനം. ഇടുക്കി ഉൾപ്പെടെ വിവിധ അണക്കെട്ടുകൾ തുറന്നിരിക്കുന്നതിനാൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ ജില്ല കലക്‌ടര്‍മാർക്ക് നിർദേശം നൽകി.

ശക്തമായ മഴ പെയ്‌ത പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശത്തും ജാഗ്രത നിർദേശമുണ്ട്.

'അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിയ്ക്കരുത്'

പ്രതിരോധ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിൻ്റെ 12 സംഘങ്ങളെ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. വ്യോമ നാവികസേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിയ്ക്കരുതെന്നും ചെറിയ സമയങ്ങളിൽ മുന്നറിയിപ്പുകൾ മാറിവരുന്നതിനാൽ ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും റവന്യൂ മന്ത്രി നിർദേശിച്ചു.

Also read: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details