തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാന വ്യാപകമായി തന്നെ ഇന്ന് മഴ തുടരും. കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ ജാഗ്രത നിര്‍ദ്ദേശമനുസരിച്ച് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും, തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് മുകളിലൂടെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കുക.
40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശവും കാലവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടും ഉണ്ടായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങല്‍ക്ക് നല്‍കയിട്ടുണ്ട്.