കേരളം

kerala

ETV Bharat / city

ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

ഓണ വിപണി ലക്ഷ്യമിട്ടാണ് ഇരവൂരിലെ കര്‍ഷകര്‍ കൃഷി ഇറക്കിയത്

By

Published : Aug 9, 2019, 4:25 PM IST

Updated : Aug 9, 2019, 5:41 PM IST

ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

തിരുവനന്തപുരം:വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആര്യനാട് ഇരവൂര്‍ ഏലായില്‍ പ്രദേശത്ത് വ്യാപക കൃഷി നാശം. പതിനഞ്ച് ഹെക്ടര്‍ ഏത്തവാഴ കൃഷി നശിച്ചു. വിളഞ്ഞതും, പകുതി വിളവ് എത്തിയതും, കുലച്ച് തുടങ്ങിയതുമായ വാഴകളാണ് നിലംപൊത്തിയത്. ഓണ വിപണി ലക്ഷ്യമിട്ട് പല കര്‍ഷകരും പാട്ടത്തിനെടുത്ത ഭൂമിയില്‍ കടം വാങ്ങിയും പലിശക്ക് എടുത്തുമാണ് കൃഷി ഇറക്കിയത്. കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വാഴകൃഷിക്കൊപ്പം ഇടവിളയായി ഇറക്കിയ പച്ചക്കറികളും കാറ്റില്‍ നശിച്ചു.

ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം
Last Updated : Aug 9, 2019, 5:41 PM IST

ABOUT THE AUTHOR

...view details