തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിശോധിക്കുന്ന 94 ശതമാനം പേരിലും ഒമിക്രോൺ വകഭേദമാണ് കണ്ടെത്തുന്നത്. ആറ് ശതമാനം പേരിൽ ഡെൽറ്റ ഭകദേവുമാണെന്നും മന്ത്രി പറഞ്ഞു.
ഡെൽറ്റയേക്കാൾ തീവ്രത കുറവെങ്കില്ലും രോഗം പകർന്ന ശേഷം സ്ഥിതി രൂക്ഷമാക്കാൻ ഒമിക്രോണിന് ശേഷിയുണ്ടെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിദേശത്തു നിന്ന് എത്തിയവരിൽ 80 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണ് കാണുന്നത്. അതെസമയം ഐസിയു ഉപയോഗം രണ്ട് ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് വാർ റൂം തുറന്നു
അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൊവിഡ് വാർ റൂം തുറന്നു. ജില്ലകളിൽ കൊവിഡ് കൺട്രോൾ റൂമുകളും പുനസ്ഥാപിച്ചു. മരുന്നിൻ്റെ ലഭ്യത, ആശുപത്രികളിൽ കൊവിഡ് കെയർ സെൻ്ററുകൾ എന്നിവ ഉറപ്പാക്കി. സ്വകാര്യ ആശുപത്രികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിച്ചു