തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്. ദർശനത്തിന് എത്തുന്ന ഭക്തർക്ക് ആരോഗ്യസേവനങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നത്. 48 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഇതിനായി എംപാനൽ ചെയ്തു. പത്തനംതിട്ടയിൽ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് ചിക്തസയ്‌ക്കുള്ള മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ശബരിമല തീർഥാടനത്തിന് വിപുലമായ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
കേരളത്തിൽ നിന്നുള്ള ഭക്തർക്ക് ശബരിമലയിൽ എത്തിയശേഷം കൊവിഡ് സ്ഥിരീകരിച്ചാൽ സൗജന്യ ചികിത്സ ലഭിക്കും. എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെയാണ് എല്ലാവർക്കും ചികിത്സ ലഭിക്കുക.
കേരളത്തിൽ നിന്നുള്ള ഭക്തർക്ക് ശബരിമലയിൽ എത്തിയശേഷം കൊവിഡ് സ്ഥിരീകരിച്ചാൽ സൗജന്യ ചികിത്സ ലഭിക്കും. എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെയാണ് എല്ലാവർക്കും ചികിത്സ ലഭിക്കുക. ഇതിനായി സംസ്ഥാന സർക്കാർ ലിസ്റ്റ് ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളേയും സമീപിക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് സൗജന്യ ചികിത്സ ലഭിക്കില്ല. ഈ ഭക്തർ ചികിത്സയ്ക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് നൽകണം. ഇവർക്ക് പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ആശുപത്രികളിൽ സൗജന്യമായി പ്രാഥമിക ശുശ്രൂഷ നൽകും. ഇത്തരത്തിൽ തുടർ ചികിത്സ നൽകുന്ന ആശുപത്രികൾ വിവരങ്ങൾ ദേവസ്വം ബോർഡിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ശബരിമലയിൽ ദർശനത്തിന് എത്തുന്നവരെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. രോഗം വന്ന് ഭേദമായവര്‍ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൈവശംവയ്‌ക്കണം.