തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്‌ജിയും, വിരമിച്ച ചീഫ് സെക്രട്ടറിയും, ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അടങ്ങുന്നതാവും സമിതിയെന്നാണ് സൂചന. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 25 ന് തലസ്ഥാനത്ത് മടങ്ങിയെത്തിയാല്‍ സമിതിയുടെ ഘടന സംബന്ധിച്ച് തീരുമാനിക്കും.
സര്‍വകലാശാലകളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം പത്ത് വര്‍ഷത്തെ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഉറപ്പില്ലെങ്കിലും താന്‍ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷമുളള മുഴുവന്‍ ബന്ധുനിയമനങ്ങളും അന്വേഷിക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആലോചിക്കുന്നത്.