തിരുവനന്തപുരം:കെഎസ്ആര്‍ടിസി ശമ്പളക്കുടിശ്ശിക വിതരണം ചെയ്യാന്‍ 100 കോടി രൂപ സര്‍ക്കാര്‍ കോര്‍പ്പറേഷന് കൈമാറി. സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് തുക നല്‍കിയത്. തുക ലഭിച്ചതോടെ ഇന്ന് രാത്രിയോടെ തന്നെ ശമ്പള വിതരണം പൂർത്തിയാക്കാനാകും എന്നാണ് മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 100 കോടി അനുവദിച്ച് സർക്കാർ - KSRTC SALARY CRISIS
സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് തുക അനുവദിച്ചത്
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 100 കോടി അനുവദിച്ച് സർക്കാർ
അതേസമയം സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഉദ്യോഗസ്ഥരുടെ ക്ലളസ്റ്റര്‍ യോഗം വിളിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തെ കുറിച്ച് വ്യക്തമായി പഠിച്ച് യോഗത്തിനെത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം. ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.