കേരളം

kerala

ETV Bharat / city

ജയഘോഷിന്‍റെ വീടുകളില്‍ കസ്‌റ്റംസ്‌ റെയ്‌ഡ് - Customs raid at jayagosh home

ആക്കുളത്തെയും വട്ടിയൂര്‍കാവിലെയും വീട്ടിലാണ് പരിശോധന നടത്തിയത്.

gold smuggling  സ്വര്‍ണക്കടത്ത്  ജയഘോഷ്  Customs raid at jayagosh home  കസ്‌റ്റംസ് പരിശോധൻ
ജയഘോഷിന്‍റെ വീടുകളില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്

By

Published : Jul 22, 2020, 3:29 PM IST

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ജനറലിന്‍റെ മുൻ ഗൺമാൻ ജയഘോഷിന്‍റെ വട്ടിയൂർക്കാവിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ജയഘോഷിനെയും ഇവിടെ എത്തിച്ചിരുന്നു. ജയഘോഷിന്‍റെ ആക്കുളത്തെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. സ്വർണ കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായായിരുന്നു പരിശോധന.

ജയഘോഷിന്‍റെ വീടുകളില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്

കഴിഞ്ഞ ദിവസം കസ്റ്റംസും എൻ.ഐ.എയും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് കൂടുതൽ പേരിലേക്ക് എത്തിയതോടെ കൈ ഞരമ്പുകൾ മുറിച്ച് ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

ABOUT THE AUTHOR

...view details