തിരുവനന്തപുരം: സര്‍ക്കാരിന്‍റെ നാവായി പ്രവര്‍ത്തിക്കുന്ന എം.ശിവങ്കറിന് കൂട്ടു പ്രതിയില്‍ നിന്ന് ലഭിച്ച തിരിച്ചടിയാണ് സ്വപ്‌ന സുരേഷിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കസ്റ്റംസിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം മരവിക്കാന്‍ കാരണം സിപിഎം-ബിജെപി ഒത്തു കളിയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.
സ്വര്‍ണക്കടത്തില്‍ സി.പി.എം - ബി.ജെ.പി ഒത്തുകളിയെന്ന് വി.ഡി സതീശൻ - സ്വർണക്കടത്ത് കേസിൽ അന്വേഷണം അട്ടിമറിച്ചു
മുഖ്യമന്ത്രി നിരപരാധിയെങ്കില്‍ എന്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ശബ്‌ദരേഖ ചമച്ചുവെന്ന് പ്രതിപക്ഷ നേതാവ്.
സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം മരവിപ്പിച്ചതിന് പിന്നിൽ സിപിഎം - ബിജെപി ഗൂഢാലോചനയെന്ന് വി.ഡി സതീശൻ
മുഖ്യമന്ത്രി നിരപരാധിയെങ്കില്‍ എന്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ശബ്‌ദരേഖ ചമച്ചു. പൊലീസ് തലപ്പത്തെയും സര്‍ക്കാരിന്‍റെ തലപ്പത്തെയും ഉന്നതര്‍ അറിയാതെ ഇത്തരത്തില്‍ ഒരു ശബ്‌ദരേഖ ചമക്കാന്‍ സാധിക്കുമോയെന്നും സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ALSO READ:നിലപാട് മാറ്റാതെ സി.പി.ഐ: സി.പി.എമ്മുമായി ചര്‍ച്ച നടന്നിട്ടില്ല; ലോകായുക്തയില്‍ കാനം