തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ കെ.ടി.റമീസിനും സരിത്തിനുമെതിരെ ജയില്‍ സൂപ്രണ്ട്. ഇരുവരും ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് പൂജപ്പുര ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്‍ഐഎ കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ചട്ടങ്ങള്‍ പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ജയില്‍ സൂപ്രണ്ട് - പൂജപ്പുര ജയില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് റമീസ് ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തിയത്.
റമീസ് ജയിലില്‍ ലഹരി ഉപയോഗിക്കുകയും ഇതിന് സരിത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു. ജൂലൈ 5ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പാഴ്‌സല്‍ എത്തുന്ന സാധനങ്ങള്‍ പെട്ടെന്ന് നല്‍കാത്തതിന് ഉദ്യോഗസ്ഥരെ ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും അധികൃതര്‍ പറയുന്നു. പുറത്തു നിന്നുള്ള ഭക്ഷണത്തിന് വേണ്ടി പ്രതികള്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: കര്‍ണാടകയിലെ ജയിലുകളില്‍ സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പരിശോധന