കേരളം

kerala

ETV Bharat / city

George Onakkoor bags Sahitya academy award: ജോർജ്‌ ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - Raghunath Paleri won children's literature award

George Onakkoor bags Sahitya academy award : ഡോ. ജോർജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ഹൃദയരാഗങ്ങൾ' എന്ന അദ്ദേഹത്തിന്‍റെ ആത്മകഥയ്‌ക്കാണ് പുരസ്‌കാരം ലഭിച്ചത്‌. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവസാഹിത്യകാരനുള്ള പുരസ്‌കാരം മോബിൻ മോഹനുമാണ് ലഭിച്ചത്‌.

George Onakkoor bags Sahitya academy award  Raghunath Paleri won children's literature award  Mobin Mohan won Kendra Sahitya Akademi Yuva Award
George Onakkoor bags Sahitya academy award : ജോർജ്‌ ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം

By

Published : Dec 30, 2021, 5:45 PM IST

George Onakkoor bags Sahitya academy award

തിരുവനന്തപുരം : ഡോ. ജോർജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ഹൃദയരാഗങ്ങൾ' എന്ന അദ്ദേഹത്തിന്‍റെ ആത്മകഥയ്‌ക്കാണ് പുരസ്‌കാരം ലഭിച്ചത്‌. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Raghunath Paleri won children's literature award : ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കാണ്. അദ്ദേഹത്തിന്‍റെ 'അവർ മൂവരും ഒരു മഴവില്ലും' എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്‌. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Mobin Mohan won Kendra Sahitya Akademi Yuva Award : മോബിൻ മോഹനാണ് യുവസാഹിത്യകാരനുള്ള പുരസ്‌കാരം. അദ്ദേഹത്തിന്‍റെ 'ജക്കറാന്ത' എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ മലയാള സാഹിത്യത്തിനും സിനിമയ്ക്കും ഗണ്യമായ സംഭാവന നൽകിയിട്ടുള്ള എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. 'അകലെ ആകാശം', 'ഉഴവുചാലുകൾ', 'ഉൾക്കടൽ', 'ഇല്ലം', 'കൽത്താമര', 'എഴുതാപ്പുറങ്ങൾ', 'സമതലങ്ങൾക്കപ്പുറം', 'ഹൃദയത്തിൽ ഒരുവൾ', 'പർവതങ്ങളിലെ കാറ്റ്', 'പ്രണയ താഴ്വരയിലെ ദേവദാരു', 'യോർദാൻ ഒഴുകുന്നത് എവിടേക്ക്' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന നോവലുകൾ.

മൂവാറ്റുപുഴ സ്വദേശിയായ ഓണക്കൂർ 30 വർഷത്തോളം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. 'ആരാധന', 'എൻ്റെ നീലാകാശം', 'ഉൾക്കടൽ', 'കിളിക്കൊഞ്ചൽ', 'യമനം' തുടങ്ങി പത്തോളം ചലച്ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. 'ഇല്ലം' എന്ന നോവലിന് 1980 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. തകഴി സാഹിത്യ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.

നോവലിസ്‌റ്റും തിരക്കഥാകൃത്തും സംവിധായകനുമാണ് രഘുനാഥ് പലേരി. 'ആനന്ദവേദം', 'വിസ്‌മയം പോലെ', 'ഏതോ രാത്രിയുടെ പകൽ', 'ആകാശത്തേക്കൊരു ജാലകം', 'സൂര്യഗായത്രി' തുടങ്ങിയവയാണ് പ്രധാന കൃതികൾ. 'വിസ്‌മയം', 'ഒന്നു മുതൽ പൂജ്യം വരെ', 'കണ്ണീരിന് മധുരം' എന്ന സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തു. 'നസീമ', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'പൊന്മുട്ടയിടുന്ന താറാവ്', 'മഴവിൽക്കാവടി', 'കടിഞ്ഞൂൽ കല്യാണം', 'പിൻഗാമി', 'വാനപ്രസ്ഥം', 'ദേവദൂതൻ', 'മധുരനൊമ്പരക്കാറ്റ്', 'തൊട്ടപ്പൻ', 'മധുചന്ദ്രലേഖ' തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയും ഒരുക്കി.

Also Read :Salman Khan drives auto rickshaw : ഓട്ടോ റിക്ഷ ഓടിച്ച്‌ സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details